Published: June 19, 2026 03:19 AM IST Updated: June 19, 2026 05:50 AM IST
1 minute Read
വാന്‍കൂവർ∙ ഫിഫ ലോകകപ്പിൽ ഖത്തറിനെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തി കാനഡ. ജൊനാഥൻ ഡേവിഡിന്റെ ഹാട്രിക്കാണ് കാനഡയ്ക്ക് വമ്പൻ വിജയം നേടിക്കൊടുത്തത്. കൈൽ ലാരിൻ (16), ജൊനാഥൻ ഡേവിഡ് (29, 45+3, 90+2), നേഥന്‍ സാലിബ (64) എന്നിവരാണ് കാനഡയുടെ ഗോൾ സ്കോറര്‍മാർ. 75–ാം മിനിറ്റിലെ മുഹമ്മദ് മനായുടെ സെൽഫ് ഗോളോടെ കാനഡ ഗോൾ നേട്ടം ആറാക്കി. കനേഡിയൻ പോസ്റ്റിലേക്ക് ഖത്തറിനെ അടുപ്പിക്കുകപോലും ചെയ്യാതെയായിരുന്നു കാനഡയുടെ ആക്രമണം. 15–ാം മിനിറ്റിലാണ് കാനഡയുടെ ആദ്യ ഗോൾ പിറന്നത്. കൈൽ ലാരിന്റേതായിരുന്നു ഈ ഗോൾ. 29–ാം മിനിറ്റിൽ ജൊനാഥൻ ഡേവിഡ് തന്റെ ആദ്യഗോളും 45+3ൽ രണ്ടാമത്തെ ഗോളും നേടി. 64–ാം മിനിറ്റിൽ നതാൻ സാലിബ എടുത്ത ഫ്രീകിക്കാണ് പിന്നീട് ഖത്തറിന്റെ ഗോൾ വല കുലുക്കിയത്. മുഹമ്മദ് മനായിയുടെ സെൽഫ് ഗോളിൽ, 75–ാം മിനിറ്റിൽ കാനഡയുടെ സ്കോർ അഞ്ചായി ഉയർന്നു. ഷാഫൽബർഗ് ഖത്തർ പോസ്റ്റിലേക്ക് ഷൂട്ട് ചെയ്ത പന്ത് മുഹമ്മദ് മനായി ക്ലിയർ ചെയ്യാൻ ശ്രമിച്ചെങ്കിലും താരത്തിന്റെ കാലിൽ തട്ടി പന്ത് വലയിലെത്തുകയായിരുന്നു.
90+2 മിനിറ്റിലാണ് ജൊനാഥൻ ഡേവിഡിന്റെ ഹാട്രിക് പൂർത്തിയാകുന്നത്. ഇതോടെ കാനഡ ഗോളെണ്ണത്തിൽ ആറ് തികച്ചു. കാനഡയുടെ വേഗത്തിനും തന്ത്രങ്ങൾക്കും മുന്നിൽ നോക്കിനിൽക്കാനേ ഖത്തറിനായുള്ളൂ. 78 ശതമാനം പന്തടക്കത്തോടെ മത്സരം കാനഡ നിയന്ത്രിക്കുന്ന കാഴ്ചയാണ് ഗ്രൗണ്ടിൽ കണ്ടത്. അതേസമയം നിയന്ത്രണം വിട്ടുള്ള പെരുമാറ്റം ഇരുടീമുകളുടെയും ഭാഗത്ത് നിന്നുണ്ടായി.10 ഫൗളുകളാണ് ഖത്തർ ഈ മത്സരത്തിൽ വഴങ്ങിയത്. കാനഡ 9 ഫൗളുകളും വഴങ്ങി.മത്സരം തുടങ്ങി 60 മിനിറ്റ് പിന്നിടുന്നതിനിടയിൽ ഖത്തറിന്റെ 2 കളിക്കാരാണ് റെഡ് കാർഡ് വാങ്ങി പുറത്തുപോയത്. കളിക്കിടെ ഗുരുതരമായി പരിക്കേറ്റ കനേഡിയൻ താരം ഇസ്മയിൽ കോനെയെ ഗ്രൗണ്ടിൽ നിന്നും മാറ്റി.
English Summary:






English (US) ·