Published: February 12, 2026 10:22 AM IST
1 minute Read
ന്യൂഡൽഹി∙ സെൽഫിയെടുക്കാനായി ചുറ്റുംകൂടിയ ആരാധകരിൽനിന്നു പുറത്തെത്താന്‍ പാടുപെട്ട് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം ക്യാംപിലാണ് സിറാജ് ഇപ്പോഴുള്ളത്. പൊടി നിറഞ്ഞ ചുറ്റുപാടും ഒരു കൂട്ടം ആരാധകർ തിങ്ങിനിറഞ്ഞപ്പോൾ പുറത്തേക്കു വരാൻ ബുദ്ധിമുട്ടുന്ന സിറാജിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എന്നാണ് ഈ ദൃശ്യങ്ങൾ പകർത്തിയതെന്നു വ്യക്തമല്ല. ആരാധകർ തിരക്കുകൂട്ടിയപ്പോൾ ഒരു ഘട്ടത്തിൽ സിറാജിന് നിയന്ത്രണം നഷ്ടമാകുന്നുണ്ട്.
സുരക്ഷാ ഉദ്യോഗസ്ഥർ പാടുപെട്ടാണു സിറാജിനെ വാഹനത്തിൽ കയറ്റികൊണ്ടുപോയത്. തിരക്കിനിടയിൽ ആരാധകരോട് ഒരു നിമിഷം കാത്തുനിൽക്കാൻ സിറാജ് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ആരാധകര്‍ ഇതൊന്നും കേട്ട ഭാവം നടിക്കുന്നില്ല. തുടർന്നാണു സിറാജ് വാഹനത്തിൽ കയറിപ്പോയത്. ഹർഷിത് റാണയ്ക്കു പരുക്കേറ്റതോടെയാണ് സിറാജിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്നത്. ലാലിഗ മത്സരം കാണാൻ സ്പെയിനിലേക്കു പോകാൻ ഒരുങ്ങുന്നതിനിടെയാണു ടീമിനൊപ്പം ചേരാൻ വിളിയെത്തുന്നതെന്ന് സിറാജ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
ലോകകപ്പിൽ യുഎസിനെതിരായ ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് സിറാജ് നടത്തിയത്. നാലോവറുകൾ പന്തെറിഞ്ഞ താരം 29 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ലോകകപ്പിന് ഇറങ്ങുന്നതിനു മുൻപ് ഒരു വർഷത്തിലേറെ സിറാജിന് ട്വന്റി20 ടീമിൽ അവസരം ലഭിച്ചിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റിലെയും ഏകദിന ഫോർമാറ്റിലെയും ഫോം പരിഗണിച്ചാണു താരത്തിന് ‘സിലക്ഷൻ’ ലഭിക്കുന്നത്.
English Summary:







English (US) ·