Published: May 12, 2026 09:43 AM IST
1 minute Read
സിഡ്നി∙ പ്രധാന താരങ്ങളെ ഒഴിവാക്കി പാക്കിസ്ഥാനും ബംഗ്ലദേശിനുമെതിരായ പരമ്പരകൾക്കുള്ള ടീമുകളെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. മേയ് 30നാണ് പരമ്പര തുടങ്ങുന്നത്. ഐപിഎലിൽ കളിക്കുന്ന പ്രധാന താരങ്ങളായ പാറ്റ് കമിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെയ്സൽവുഡ് എന്നിവരെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപനം. ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ കളിക്കുന്നതിനാലാണ് ഈ താരങ്ങളെ ഒഴിവാക്കി, യുവതാരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയതെന്നാണു വിവരം. കമിൻസ് നയിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദും ജോഷ് ഹെയ്സൽവുഡിന്റെ ആർസിബിയും പ്ലേ ഓഫിൽ കടക്കാൻ സാധ്യതയുള്ള ടീമുകളാണ്. മേയ് 26നാണ് ഐപിഎൽ പ്ലേ ഓഫ് ആരംഭിക്കുന്നത്, മേയ് 31നാണ് ഫൈനല്‍.
അണ്ടർ 19 ലോകകപ്പില്‍ ഓസ്ട്രേലിയയെ നയിച്ച ഒലി പീക്കിനെയും ഓള്‍റൗണ്ടർ ലിയാം സ്കോട്ടിനെയും ദേശീയ ടീമിലേക്കു വിളിച്ചിട്ടുണ്ട്. പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ച ലക്നൗ സൂപ്പർ ജയന്റ്സിന്റെ താരം മിച്ചൽ മാർഷാണ് ഓസ്ട്രേലിയൻ ടീമിനെ നയിക്കുന്നത്. അതേസമയം വെറ്ററൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‍വെല്ലിനെ ട്വന്റി20 ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ജൂണിൽ നടക്കുന്ന ബംഗ്ലദേശിനെതിരായ ട്വന്റി20യിൽ യുവതാരം ജോയൽ ഡേവിസിനെ ക്രിക്കറ്റ് ഓസ്ട്രേലിയ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. ഐപിഎല്‍ കളിക്കാനുള്ള സാധ്യതകൾ അവസാനിച്ചാലും, കമിൻസ്, സ്റ്റാർക്ക്, ഹെയ്സൽവുഡ് എന്നിവർ ഈ പരമ്പരകൾ കളിച്ചേക്കില്ല. പരുക്കുമാറി തിരിച്ചെത്തിയ പേസ് ത്രയത്തെ റെഡ് ബോൾ ക്രിക്കറ്റിനായി മാറ്റിവയ്ക്കാനാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ആലോചിക്കുന്നത്.
ട്രാവിസ് ഹെഡ് (സൺറൈസേഴ്സ് ഹൈദരാബാദ്), കൂപ്പർ കനോലി, സേവ്യർ ബാർട്‍ലെറ്റ്, ബെൻ ഡ്വാർഷ്യൂസ് (എല്ലാവരും പഞ്ചാബ് കിങ്സ്) തുടങ്ങിയ താരങ്ങൾ ഐപിഎലിനു ശേഷം ബംഗ്ലദേശിനെതിരായ ഏകദിന പരമ്പര കളിക്കാൻ വേണ്ടി ടീമിനൊപ്പം ചേരും. ഇവരും പാക്കിസ്ഥാനിലേക്കു പോകില്ല. മേയ് 30ന് റാവൽപിണ്ടിയിലാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. ഇതിനു ശേഷം ഓസ്ട്രേലിയ ടീം ബംഗ്ലദേശിനെ നേരിടാൻ ധാക്കയിലേക്കു പോകും.
പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീം– മിച്ചൽ മാർഷ് (ക്യാപ്റ്റൻ), അലക്സ് ക്യാരി, നേഥന്‍ എലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഇംഗ്ലിസ്, മാത്യു കുനെമാൻ, മാർനസ് ലബുഷെയ്ൻ, റിലെ മെറിഡിത്ത്, ഒലിവർ പീക്, മാത്യു റെൻഷോ, തൻവീർ സംഘ, ലിയാം സ്കോട്ട്, മാത്യു ഷോർട്ട്, ബില്ലി സ്റ്റാൻലേക്ക്, ആദം സാംപ
ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീം– മിച്ചൽ മാർഷ് (ക്യാപ്റ്റൻ), സേവ്യർ ബാർട്‍ലെറ്റ്, അലക്സ് ക്യാരി, കൂപ്പർ കനോലി, ബെൻ ഡ്വാർഷ്യൂസ്, നേഥൻ എലിസ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിഷ്, മാത്യു കുനെമൻ, മാർനസ് ലബുഷെയ്ൻ, മാത്യു റെൻഷോ, തൻവീർ സംഘ, ലിയാം സ്കോട്ട്, ആദം സാംപ
ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീം– മിച്ചൽ മാര്‍ഷ് (ക്യാപ്റ്റൻ), സേവ്യർ ബാർട്‍ലെറ്റ്, കൂപർ കോണോലി, ടിം ഡേവിഡ്, ജോയൽ ഡേവിസ്, നേഥൻ എലിസ്, കാമറൂൺ ഗ്രീൻ, ആരണ്‍ ഹാർഡി, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിഷ്, സ്പെൻസർ ജോൺസൺ, മാത്യു കുനെമൻ, റിലെ മെറിഡിത്ത്, ജോഷ് ഫിലിപ്പെ, മാത്യു റെൻഷോ, ആദം സാംപ.
English Summary:







English (US) ·