Published: June 13, 2026 11:08 PM IST Updated: June 13, 2026 11:25 PM IST
1 minute Read
ലൊസാഞ്ചലസ് ∙ മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് ഇറങ്ങാൻ ശ്രമിച്ച ആരാധകർ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിൽ. ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഡിയിൽ അമേരിക്ക – പാരഗ്വായ് മത്സരത്തിനിടെയാണ് നാടകീയ സംഭവം. നിശ്ചിത സമയത്തിനു ശേഷം ഇഞ്ചറി ടൈമിലെ ഏഴാം മിനിറ്റിലാണ് ഏതാനും നിമിഷം സുരക്ഷാ ഉദ്യോഗസ്ഥരെ മുൾമുനയിൽ നിർത്തിയ സംഭവം അരങ്ങേറിയത്. പകരക്കാരനായി വന്ന മിഡ്‌ഫീൽഡർ ജിയോവാനി റെയ്ന യുഎസിനായി നാലാമത്തെ ഗോൾ നേടുന്നതിനു ഏതാനും സെക്കൻഡുകൾ മുൻപാണ് കറുത്ത ടീഷർട്ടും പാന്റ്സും ധരിച്ച് കയ്യിൽ ഫുട്ബോളുമായി ഗ്യാലറിയിലുണ്ടായിരുന്ന യുവാവ് ഗ്രൗണ്ടിലേക്ക് ഇറങ്ങാൻ ശ്രമം നടത്തിയത്.
സ്റ്റാൻഡിന് സമീപമുള്ള ഗ്ലാസ് ബാരിയർ മറികടന്ന യുവാവ് അരികിലൂടെ താഴേക്കു ചാടാൻ തയാറെടുക്കുന്നതു ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ ജാഗരൂകരായി. സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ഗ്രൗണ്ടിലേക്ക് കടക്കാൻ വഴി കണ്ടെത്താൻ ആദ്യം വലതുവശത്തേക്കും തുടർന്നു തിരിച്ചും ഓടിയ യുവാവ് വീണ്ടും തിരികെ ഏതാനും ചുവടു നീങ്ങിയ ശേഷം കാത്തുനിന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടയിലേക്ക് ചാടുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഉടനടി കീഴ്പ്പെടുത്തി. മത്സരത്തിന്റെ തൽസമയ സംപ്രേഷണത്തിനിടെ പകർത്തിയ ദൃശ്യങ്ങൾ വൈറലായി.
English Summary:





English (US) ·