സെഞ്ചറിക്കു പിന്നാലെ സഞ്ജുവിന്റെ ‘പടയപ്പ’ സ്റ്റൈൽ സെലിബ്രേഷൻ എന്തിനായിരുന്നു? വെളിപ്പെടുത്തി താരം– വിഡിയോ

1 day ago 2

ഓൺലൈൻ ഡെസ്‌ക്

Published: April 12, 2026 10:17 AM IST Updated: April 12, 2026 10:25 AM IST

1 minute Read

ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ മത്സരത്തിൽ സെഞ്ചറി നേടിയ ചെന്നൈ സൂപ്പർ കിങ്സ് താരം സഞ്ജു സാംസന്റെ ‘പടയപ്പ’ സ്റ്റൈൻ സെലിബ്രേഷൻ. (X/@ChennaiIPL)
ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ മത്സരത്തിൽ സെഞ്ചറി നേടിയ ചെന്നൈ സൂപ്പർ കിങ്സ് താരം സഞ്ജു സാംസന്റെ ‘പടയപ്പ’ സ്റ്റൈൻ സെലിബ്രേഷൻ. (X/@ChennaiIPL)

ചെന്നൈ ∙ ലോകകപ്പിൽ താരമായതിന്റെ തിളക്കത്തോടെ ഐപിഎലിനെത്തിയിട്ടും ആദ്യ മൂന്നു മത്സരങ്ങളിലും തിളങ്ങാൻ സാധിക്കാതെയിരുന്നതിന്റെ നിരാശയിലായിരുന്നു സഞ്ജു സാംസണും താരത്തിന്റെ ആരാധകരും. എന്നാൽ ചെപ്പോക്കിലെ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കി സഞ്ജു അതിനു പരിഹാരം കണ്ടെത്തി. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ തകർപ്പൻ സെഞ്ചറി. ഓപ്പണറായി ഇറങ്ങിയ സഞ്ജു, 56 പന്തിൽ 115 റൺസിന്റെ അപരാജിത ഇന്നിങ്സുമായാണ് കളംവിട്ടത്. മറുപടി ബാറ്റിങ്ങിൽ ഡൽഹി വീണതോടെ സീസണിൽ ചെന്നൈയ്ക്ക് ആദ്യ ജയവും. ആരാധകർക്ക് സന്തോഷിക്കാൻ ഇതിൽ കൂടുതൽ എന്തുവേണം?

സെഞ്ചറിനേട്ടത്തിനു പിന്നാലെ സഞ്ജുവിന്റെ സെലിബ്രേഷൻ രീതിയും ശ്രദ്ധനേടി. ചെന്നൈ ഇന്നിങ്സിന്റെ 18–ാം ഓവറിലെ നാലാം പന്തിൽ ടി.നടരാജനെ ബൗണ്ടറിക്കു പായിച്ചതാണ് സഞ്ജു ഐപിഎൽ കരിയറിലെ നാലാം സ‍െഞ്ചറി സ്വന്തമാക്കിയത്. പിന്നാലെ ഹെൽമറ്റ് ഊരി, ബാറ്റു ഉയർത്തി കാണികളെ അഭിവാദ്യം ചെയ്ത സഞ്ജു, ഡഗൗട്ടിലേക്കു നോക്കി ‘പടയപ്പ’ സ്റ്റൈലിൽ കൈകറക്കി സല്യൂട്ട് ചെയ്യുകയും ചെയ്തു. ഇതാദ്യമായിട്ടായിരുന്നു ഈ രീതിയിലുള്ള സഞ്ജുവിന്റെ സെലിബ്രേഷൻ. ഇതോടെ ഇതിന്റെ കാരണം എന്തായിരിക്കുമെന്നും ചർച്ചയായി.

മത്സരശേഷം, പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ സഞ്ജു തന്നെ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു. സിഎസ്കെ ഹെഡ് കോച്ച് സ്റ്റീഫൻ ഫ്ലെമിങ്ങിനായിരുന്നു അതെന്ന് സഞ്ജു പറഞ്ഞു. ‘‘അത് ഫ്ലെമിങ്ങിനു വേണ്ടിയായിരുന്നു. ഇത് എത്രത്തോളം കഠിനമാകുമെന്ന് എനിക്കറിയാം. കഴിഞ്ഞ അഞ്ച് വർഷമായി ഒരു ഫ്രാഞ്ചൈസിയെ നയിച്ച വ്യക്തി എന്ന നിലയിൽ, ഇത് മാനസികമായി എത്രത്തോളം വെല്ലുവിളി നിറഞ്ഞതാണെന്ന് എനിക്കറിയാം. അതിനാൽ, ഇതു ഞങ്ങളുടെ കോച്ച് ഫ്ലെമിങ്ങിന് സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’’– സ്ഞ്ജു പറഞ്ഞു.

ആദ്യ മൂന്നു മത്സരങ്ങളിൽ പരാജയപ്പെട്ട സഞ്ജുവിന് പൂർണ പിന്തുണയുമായി ഫ്ലെമിങ് രംഗത്തെത്തിയിരുന്നു. ആദ്യ മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സഞ്ജുവിനെ വിലയിരുത്തേണ്ടതില്ലെന്നും അദ്ദേഹത്തിന് അൽപം കൂടി സമയം നൽകണമെന്നും ഫ്ലെമിങ് പറഞ്ഞിരുന്നു. ‘‘ചെന്നൈ ടീമിനൊപ്പം സഞ്ജുവിന്റെ ആദ്യ സീസണാണിത്. അദ്ദേഹം ടീമിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂ. ആദ്യത്തെ 3 മത്സരങ്ങളിലും സഞ്ജുവിനു ഫോം കണ്ടെത്താൻ സാധിച്ചില്ലെന്നതു ശരിതന്നെ. പക്ഷേ അദ്ദേഹം തീർച്ചയായും ഫോമിലേക്കു തിരിച്ചുവരും. സഞ്ജുവിന് അൽപം കൂടി സമയം നൽകൂ.’’– ആർസിബിക്കെതിരായ മത്സരശേഷം ഫ്ലെമിങ്ങിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. കോച്ച് പറഞ്ഞത് അക്ഷരാർഥത്തിൽ ശരിവച്ച് സഞ്ജു നാലാം മത്സരത്തിൽ ഫോം കണ്ടെത്തുകയും ചെയ്തു.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@ChennaiIPLൽ നിന്ന് എടുത്തതാണ്

English Summary:

Sanju Samson's spectacular period against Delhi Capitals successful IPL 2026 brought much-needed joyousness to him and his fans. His unsocial 'Padayappa' benignant solemnisation was dedicated to CSK Head Coach Stephen Fleming, who had publically supported Samson aft a fewer archetypal failures.

Read Entire Article