‘സ്ത്രീകളുടെ കാര്യത്തിൽ കോലിയുടെ അഭിരുചി...’: പോസ്റ്റിൽ അനിഷ്ടം വ്യക്തമാക്കി വിരാടിന്റെ മുൻ കാമുകി; വൈറലായി കമന്റ്

1 month ago 6

ഓൺലൈൻ ഡെസ്‌ക്

Published: April 23, 2026 04:36 PM IST Updated: April 23, 2026 08:10 PM IST

1 minute Read

ഇസബെല്ലെ ലൈറ്റെ (Instagram/xoizaleite/), വിരാട് കോലി (X/@RCBTweets), വിരാട് കോലിയും ഇസബെല്ലെ ലൈറ്റെയും (ഫയൽ ചിത്രം:cX/dnaindia)
ഇസബെല്ലെ ലൈറ്റെ (Instagram/xoizaleite/), വിരാട് കോലി (X/@RCBTweets), വിരാട് കോലിയും ഇസബെല്ലെ ലൈറ്റെയും (ഫയൽ ചിത്രം:cX/dnaindia)

ബെംഗളൂരു ∙ ജര്‍മന്‍ മോഡലും ഇന്‍ഫ്ലുവന്‍സറുമായ ലിസ്‌‍ലാസിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിരാട് കോലിയുടെ റിയാക്ഷൻ ‘പ്രത്യക്ഷപ്പെട്ട’ സംഭവം സമൂഹമാധ്യമങ്ങിൽ വൻ ‘കോളിളക്കമാണ്’ സൃഷ്്ടിച്ചത്. ഈ പോസ്റ്റിലെ ‘ലൗ’ റിയാക്ഷന്‍ പിന്നീട് നീക്കം ചെയ്തെങ്കിലും ചർച്ചകൾ അവസാനിച്ചിട്ടില്ല. ലിസ്‌‍ലാസ് അടക്കം ഇതിൽ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ, വിഷയുവുമായി ബന്ധപ്പെട്ട് മറ്റൊരാളുടെ പ്രതികരമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. വിരാട് കോലിയുടെ മുൻ കാമുകി ഇസബെല്ലെ ലൈറ്റെയാണ് ‘ലൗ’ റിയാക്ഷനുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിൽ കമന്റിട്ടത്.

ഇസബെല്ലെ, അനുഷ്ക ശർമ, ജർമൻ ഇൻഫ്ലുവൻസർ ലിസ്‌ലാസ്, അവനീത് കൗർ എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി ഒരു പോസ്റ്റ് ഒരു ഇൻസ്റ്റഗ്രാം പേജ് പങ്കുവച്ചിരുന്നു. കോലിയുമായി ബന്ധപ്പെടുത്തി വാർത്തകളിൽ ഇടംപിടിച്ച സ്ത്രീകളാണ് ഇവർ. പോസ്റ്റിലെ കാപ്ഷൻ ഇങ്ങനെ: ‘‘വിരാട് കോലിയെക്കുറിച്ച് ഒരു കാര്യം - കളിക്കളത്തിലായാലും പുറത്തായാലും അദ്ദേഹത്തിന് പിഴയ്ക്കാറില്ല. ഇസബെല്ലെ ലൈറ്റെ മുതൽ അനുഷ്ക ശർമ വരെ... മികച്ച അഭിരുചി എന്നത് ബ്രാൻഡിന്റെ ഭാഗമാണ്.’’ ഈ പോസ്റ്റിനു താഴെയാണ് അനിഷ്ടം പ്രകടമാക്കി ഇസബെല്ലെ ലൈറ്റെ കമന്റിട്ടത്. ‘‘ഇതു 12 വർഷമായി, ഇപ്പോഴും തുടരുന്നു. എന്തുകൊണ്ടാണ് ആളുകൾക്ക് ഇത് മറക്കാൻ കഴിയാത്തത്?’’

കോലിയുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ട് 12 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ചർച്ച ചെയ്യുന്നതു സൂചിപ്പിച്ചായിരുന്നു ഇസബെല്ലെയുടെ പ്രതികരണം. വിരാട് കോലിയുമായി ഏകദേശം രണ്ടു വർഷത്തോളം ഡേറ്റിങ്ങിലായിരുന്നെന്ന് 2014ൽ ഇസബെല്ലെ ലൈറ്റെ സ്ഥിരീകരിച്ചിരുന്നു. തന്റെ ‘പുരാനി ജീൻസ്’ എന്ന സിനിമയുടെ പ്രമോഷനിടെയാണ് അവർ ഈ ബന്ധത്തെക്കുറിച്ച് സംസാരിച്ചത്. കോലി പിന്നീട് 2017ൽ നടി അനുഷ്ക ശർമയെ വിവാഹം കഴിച്ചു. ഇരുവർക്കും രണ്ടു മക്കളുണ്ട്.


കോലിയുമായി ബന്ധപ്പെട്ട പോസ്റ്റിൽ മുൻ കാമുകി ഇസബെല്ലെ ലൈറ്റെയുടെ കമന്റ്. (Screenshot)

കോലിയുമായി ബന്ധപ്പെട്ട പോസ്റ്റിൽ മുൻ കാമുകി ഇസബെല്ലെ ലൈറ്റെയുടെ കമന്റ്. (Screenshot)

ബ്രസീലിൽ ജനിച്ച ഇസബെല്ലെ ലൈറ്റെ, ബോളിവുഡ് സിനിമകളിലൂടെയാണ് പ്രശസ്തയായത്. 2012ൽ പുറത്തിറങ്ങിയ ‘തലാഷ്’ എന്ന ചിത്രത്തിലൂടെയാണ് ഇവർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. സിക്സ്റ്റീൻ, പുരാനി ജീൻസ് എന്നീ ബോളിവുഡ് ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. നിലവിൽ അഭിനയരംഗത്തുനിന്ന് വിട്ടുനിൽക്കുന്ന ഇസബെല്ലെ, ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം ഖത്തറിലെ ദോഹയിലാണ് താമസിക്കുന്നത്.

English Summary:

Virat Kohli's absorption to Lizlaza's Instagram station has sparked a monolithic societal media stir, adjacent aft the 'love' absorption was removed. His ex-girlfriend, Izabelle Leite, has present commented connected a station linking her, Anushka Sharma, Lizlaza, and Avneet Kaur, questioning wherefore the past narration is inactive being discussed aft 12 years.

Read Entire Article