സ്മൃതി വീണ്ടും വീണു, അടിതെറ്റി ഇന്ത്യ; ലോകകപ്പിന് മുൻപ് പരമ്പര നഷ്ടം; റെക്കോർഡ് ചേസുമായി ഇംഗ്ലണ്ട്

1 hour ago 1

ഓൺലൈൻ ഡെസ്‌ക്

Published: June 03, 2026 10:16 AM IST

1 minute Read

ഇംഗ്ലണ്ടിനെതിരായ മൂന്നാം വനിതാ ട്വന്റി20യിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ ബാറ്റിങ്. (Facebook/IndianCricketTeam/)
ഇംഗ്ലണ്ടിനെതിരായ മൂന്നാം വനിതാ ട്വന്റി20യിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ ബാറ്റിങ്. (Facebook/IndianCricketTeam/)

ടൗൺടൻ ∙ ലോകകപ്പിനു മുന്നോടിയായുള്ള അവസാന ട്വന്റി20 പരമ്പരയിൽ ഇന്ത്യയ്ക്ക് തോൽവി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ആറു വിക്കറ്റിന് തോറ്റതോടെയാണ് ഇന്ത്യ പരമ്പര കൈവിട്ടത്. ആദ്യ മത്സരത്തിൽ ജയിച്ച ഇന്ത്യ, പിന്നീട് രണ്ടു മത്സരങ്ങളിലും പരാജയപ്പെടുകയായിരുന്നു. മൂന്നാം മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം 18.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു.

അർധസെഞ്ചറി നേടിയ ആലീസ് കാപ്‌സി (43 പന്തിൽ 82), ഹീതർ നൈറ്റ് (42 പന്തിൽ 70*) എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിനെ അനായാസ വിജയത്തിലെത്തിച്ചത്. വനിതാ ട്വന്റി20യിൽ, ഇംഗ്ലണ്ട് മണ്ണിൽ ഒരു ടീം പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. വനിതാ ട്വന്റി20യിലെ ഏറ്റവും ഉയർന്ന അഞ്ചാമത്തെ റൺചേസുമാണ്. ആലീസ് കാപ്സി തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ചും പ്ലെയർ ഓഫ് ദ് ടൂർണമെന്റും.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ഓപ്പണർമാർക്ക് മൂന്നാം മത്സരത്തിലും തിളങ്ങാൻ സാധിച്ചില്ല. സ്മൃതി മന്ഥന 9 പന്തിൽ 8 റൺസെടുത്തും ഷെഫാലി വർമ 11 റൺസെടുത്തും പുറത്തായി. അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (40 പന്തിൽ 56), ദീപ്തി ശർമ (24 പന്തിൽ 32), യത്സിത ഭാട്യ (18 പന്തിൽ 32), ജെമീമ റോഡ്രിഗസ് (19 പന്തിൽ 29) എന്നിവരുടെ ബാറ്റിങ്ങ് കരുത്തിലാണ് ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തത്. 

ജൂൺ 12ന് ട്വന്റി20 ലോകകപ്പ് ആരംഭിക്കാനിരിക്കെ സ്മൃതി മന്ഥനയുടെ ഫോം ഇന്ത്യയ്ക്ക് നിർണായകമാണ്. . സഹ ഓപ്പണർ ഷഫാലി വർമയും താളം കണ്ടത്തേണ്ടതുണ്ട്. 14ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യുടെ ആദ്യ മത്സരം.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം IndianCricketTeam/ എന്ന ഫെയ്സ്‌ബുക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

English Summary:

India mislaid the last T20 bid earlier the World Cup, failing to unafraid a triumph successful the decider against England. The team's batting show needs betterment up of the T20 World Cup.

Read Entire Article