Published: May 18, 2026 10:48 AM IST Updated: May 18, 2026 10:56 AM IST
1 minute Read
ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗില്‍ റെക്കോർഡുകൾ ഓരോന്നായി വീഴ്ത്തുന്ന സൂര്യവംശിയുടെ വൈഭവം തുടരുന്നു. ഐപിഎലിൽ ഒരു സീസണിൽ കൂടുതൽ സിക്സുകൾ അടിക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് ഇനി വൈഭവ് സൂര്യവംശിയുടെ പേരിൽ. ഡൽഹി ക്യാപിറ്റല്‍സിനെതിരായ രാജസ്ഥാന്‍ റോയൽസിന്റെ ഇന്നിങ്സിലെ വെടിക്കെട്ട് ബാറ്റിങ്ങോടെ, 12 മത്സരങ്ങളിൽനിന്ന് 43 സിക്സുകളാണ് വൈഭവിന്റെ പേരിലുള്ളത്. 2024 ൽ 42 സിക്സുകളടിച്ച അഭിഷേക് ശർമയുടെ റെക്കോർഡാണ് വൈഭവ് പഴങ്കഥയാക്കിയത്.
രാജസ്ഥാൻ പ്ലേ ഓഫിൽ കടന്നാൽ ഐപിഎല്‍ സീസണിൽ കൂടുതൽ സിക്സുകൾ നേടുന്ന താരമെന്ന റെക്കോർഡും വൈഭവിന് തകർക്കാൻ സാധിച്ചേക്കും. 2012 ൽ ആർസിബി താരമായിരുന്ന ക്രിസ് ഗെയ്‍ലിന്റെ പേരിലാണ് ഈ റെക്കോർഡുള്ളത്. ആ സീസണിൽ മാത്രം 59 സിക്സുകളാണ് ഗെയ്‍ല്‍ അടിച്ചുകൂട്ടിയത്. ഡല്‍ഹി ക്യാപിറ്റൽസിനെതിരെ 21 പന്തുകൾ നേരിട്ട വൈഭവ് മൂന്ന് സിക്സുകളും അഞ്ച് ഫോറുകളും ഉൾപ്പടെ 46 റൺസാണ് അടിച്ചത്. ലോകോത്തര ബോളര്‍മാരെ സിക്സടിച്ചു തുടങ്ങുന്ന ശീലം വൈഭവ് ഈ മത്സരത്തിലും ആവര്‍ത്തിച്ചു. ഡൽഹി പേസർമാരായ മിച്ചൽ സ്റ്റാർക്ക്, ലുങ്കി എന്‍ഗിഡി എന്നിവരെ തുടക്കത്തിൽ തന്നെ സിക്സർ തൂക്കിയാണു വൈഭവ് സ്വീകരിച്ചത്.
ആവേശപ്പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ അഞ്ച് വിക്കറ്റ് വിജയമാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 193 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19.2 ഓവറിൽ അഞ്ചു വിക്കറ്റു നഷ്ടത്തിൽ ഡൽഹി വിജയ റൺസ് കുറിക്കുകയായിരുന്നു. നിർണായക മത്സരത്തിലെ തോൽവിയോടെ രാജസ്ഥാൻ റോയൽസിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ തുലാസിലായി. ആറാം തോൽവി വഴങ്ങിയ രാജസ്ഥാൻ 12 പോയിന്റുമായി ആറാമതാണ്. ഇനിയുള്ള രണ്ടു കളികളും ജയിച്ചാൽ രാജസ്ഥാന് പ്ലേ ഓഫിലേക്ക് സാധ്യതകൾ ബാക്കിയുണ്ട്.
Due to his age, Vaibhav Sooryavanshi has slowed down and mislaid immoderate of his crisp instincts. That’s wherefore helium couldn't deed Mitchell Starc for a six connected the precise archetypal shot though helium managed to smash 1 aft playing 1 ball.#DCvsRRpic.twitter.com/GLEq9F4ycz
— Akul (𝑨𝑻10) (@Loyalsachfan10) May 17, 2026English Summary:







English (US) ·