സ്റ്റേജിലേക്ക് പോകുമ്പോൾ ചിരിച്ചു കാണിച്ചു; ക്യൂവിൽനിന്നു മാറി, പുറകോട്ടു വന്ന് കെട്ടിപ്പിടിച്ച് സഞ്ജു– വൈറൽ വിഡിയോ

6 days ago 2

ഓൺലൈൻ ഡെസ്‌ക്

Published: March 16, 2026 09:47 PM IST

1 minute Read

 ബിസിസിഐയുടെ വാർഷിക പുരസ്കാര സമർപ്പണ ചടങ്ങിനിടെ , വേദിയിലേക്ക് നടന്നുനീങ്ങിയ സഞ്ജു, കെ.എൽ.രാഹുലിനെ തിരിച്ചുവന്ന് കെട്ടിപ്പിടിക്കുന്നു (X/@KLfied_)
ബിസിസിഐയുടെ വാർഷിക പുരസ്കാര സമർപ്പണ ചടങ്ങിനിടെ , വേദിയിലേക്ക് നടന്നുനീങ്ങിയ സഞ്ജു, കെ.എൽ.രാഹുലിനെ തിരിച്ചുവന്ന് കെട്ടിപ്പിടിക്കുന്നു (X/@KLfied_)

ന്യൂഡൽഹി ∙ ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് ഗംഭീര സ്വീകരണമാണ് ബിസിസിഐ ഒരുക്കിയത്. ബിസിസിഐയുടെ വാർഷിക പുരസ്കാര സമർപ്പണ വേദിയായ, നമൻ അവാർഡ്സിലായിരുന്നു ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് ബിസിസിഐ ആദരമൊരുക്കിയത്. ഇവർക്കു പുറമേ, 2025 ഏകദിന ലോകകപ്പ് നേടിയ സീനിയർ വനിതാ ടീം, 2025 ചാംപ്യൻസ് ട്രോഫി ജേതാക്കളായ സീനിയർ പുരുഷ ടീം, 2026 അണ്ടർ 19 ലോകകപ്പ് നേടിയ പുരുഷ ടീം, 2025 അണ്ടർ 19 ട്വന്റി20 ലോകകപ്പ് നേടിയ വനിതാ ടീം എന്നിവരെയും ബിസിസിഐ ആദരിച്ചു.

ഇതിനിടെ ചടങ്ങിൽനിന്നു പുറത്തുവന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ലോകകപ്പിൽ പ്ലെയർ ഓഫ് ദ് ടൂർണമെന്റായ മലയാളി താരം സഞ്ജു സാംസണും ഏകദിന ടീമിൽ വിക്കറ്റ് കീപ്പറായ കെ.എൽ.രാഹുലും ഉൾപ്പെടുന്ന വിഡിയോയാണ് വ്യാപകമായി പങ്കുവയ്ക്കപ്പെട്ടത്. പുരസ്കാര ചടങ്ങിൽ, മറ്റു നാലു ടീമുകൾക്കും ശേഷമാണ് ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ പുരുഷ ടീമിനെ വേദിയിലേക്ക് ക്ഷണിച്ചത്. താരങ്ങൾ വേദിയിലേക്ക് നടക്കാൻ ക്യൂവിൽ നിന്നപ്പോൾ, സദസ്സിലിരുന്ന മറ്റുള്ളവർ എഴുന്നേറ്റുനിന്ന് കയ്യടിച്ചു. ഇക്കൂട്ടത്തിൽ ചാംപ്യൻസ് ട്രോഫി ജേതാക്കളുടെ ഭാഗമായി നേരത്തെ ആദരിക്കപ്പെട്ട കെ.എൽ. രാഹുലുമുണ്ടായിരുന്നു.

സഞ്ജു സാംസൺ വേദിയിലേക്ക് നടന്നുനീങ്ങുമ്പോൾ, രാഹുൽ താരത്തെ ചിരിച്ചുകാണിക്കുന്നതും എന്തോ ഉച്ചത്തിൽ പറയുന്നതും ദൃശ്യങ്ങളിൽ കാണാം. മുന്നോട്ടു നടന്നുനീങ്ങിയ സഞ്ജുവിന് ആരാണ് ഇതെന്ന് ആദ്യം മനസ്സിലായില്ല. തിരിഞ്ഞുനോക്കിയപ്പോൾ രാഹുലാണെന്ന് തിരിച്ചറിഞ്ഞതോടെ സഞ്ജു ക്യൂവിൽനിന്നു മാറി രാഹുലിന് അടുത്തേയ്ക്ക് തിരിച്ചുവന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. ഇരുതാരങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധം വ്യക്തമാക്കുന്ന ഈ കാഴ്ച ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

ട്വന്റി20 ലോകകപ്പിൽ വെറും അഞ്ച് ഇന്നിങ്സുകളിൽനിന്ന് 321 റൺസ് നേടിയാണ് സഞ്ജു, ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത്. ഇതിനാണ്, രാഹുലിന്റെ ‘പരസ്യ അഭിനന്ദനം’. ഏകദിന ടീമിലും ടെസ്റ്റ് ടീമിലും സ്ഥിരമാണെങ്കിലും കെ.എൽ.രാഹുലിനെ കുറച്ചുകാലമായി ട്വന്റി20യിലേക്ക് പരിഗണിക്കുന്നില്ല. ഏകദിന ലോകകപ്പ് അടുത്തിരിക്കെ, സഞ്ജുവിനെ ഏകദിനത്തിലേക്കും പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ഏകദിനത്തിലെ സ്ഥിരം വിക്കറ്റ് കീപ്പറായ രാഹുലുമൊന്നിച്ചുള്ള വിഡിയോ വൈറലാകുന്നത്.

English Summary:

Indian cricket teams were grandly felicitated by the BCCI astatine the Naman Awards for their ICC rubric victories. A viral video from the lawsuit shows a lukewarm enactment betwixt T20 World Cup prima Sanju Samson and wicketkeeper KL Rahul, highlighting their camaraderie.

Read Entire Article