Published: March 14, 2026 05:32 PM IST
1 minute Read
കൊയിലാണ്ടി (കോഴിക്കോട്) ∙ ട്വന്റി20 ലോകകപ്പിൽ മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ ആരാധകരുടെ മനസ്സുകവർന്ന സഞ്ജു സാംസൺ സുഹൃത്തും കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ രോഹൻ കുന്നുമ്മലിന്റെ വീട്ടിൽ സന്ദർശനം നടത്തി. വ്യാഴാഴ്ച വൈകിട്ടായിരുന്നു ഈ അപ്രതീക്ഷിത സന്ദർശനം. കേരള ടീമിലെ അക്ഷയ് ചന്ദ്രൻ, ഫാബിദ് ഫറൂഖ്, സൽമാൻ നിസാർ തുടങ്ങിയവരും സഞ്ജുവിനൊപ്പം രോഹന്റെ വീട്ടിലെത്തി.
കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന സഞ്ജുവും രോഹനും തമ്മിൽ സഹോദരതുല്യമായ സൗഹൃദമാണുളളത്. രഞ്ജി ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച രോഹൻ, സഞ്ജു തനിക്ക് മികച്ച മാർഗനിർദ്ദേശങ്ങളാണ് തരാറുള്ളതെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. സഞ്ജുവും രോഹനും കേരള ടീമിലും രഞ്ജി ട്രോഫിയിലും മികച്ച കൂട്ടുകെട്ടും ഒരുക്കിയിട്ടുണ്ട്. ആനക്കുളത്തെ രോഹന്റെ വീട്ടിലെത്തിയ സഞ്ജുവിനെ രോഹനും പിതാവ് സുശീൽ കുന്നുമ്മലും ചേർന്നാണ് സ്വീകരിച്ചത്. അരമണിക്കൂറോളം വീട്ടിൽ ചെലവഴിച്ച ശേഷമാണ് സഞ്ജു മടങ്ങിയത്.
മുൻകൂട്ടി അറിയിക്കാതെയുള്ള വരവായതുകൊണ്ട് നാട്ടുകാരിൽ പലർക്കും പ്രിയതാരത്തെ നേരിൽക്കാണാൻ കഴിഞ്ഞില്ല. സഞ്ജു എത്തുന്ന സമയം വീട്ടിന്റെ പരിസരത്തുണ്ടായിരുന്ന ഏതാനും യുവാക്കൾ വിഡിയോ പകർത്തി സമൂഹമാധ്യമത്തിൽ ഉൾപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. കറുപ്പ് നിറത്തിലുള്ള ആഡംബര കാർ സ്വയം ഡ്രൈവ് ചെയ്തായിരുന്നു സഞ്ജുവിന്റെ വരവ്.
English Summary:







English (US) ·