ഹസ്തദാനത്തിന് കൈനീട്ടി ട്രാവിസ് ഹെഡ്, മുഖത്തേക്കു നോക്കാതെ നടന്നുപോയി കോലി, ഗ്രൗണ്ടിൽ വച്ചും രൂക്ഷവിമർശനം- വിഡിയോ

1 week ago 2

മനോരമ ലേഖകൻ

Published: May 23, 2026 11:44 AM IST Updated: May 23, 2026 03:41 PM IST

1 minute Read

 വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Prantik എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
വിരാട് കോലിയും ട്രാവിസ് ഹെഡും. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Prantik എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

ഹൈദരാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ കരുത്തരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു– സൺറൈസേഴ്സ് ഹൈദരാബാദ് പോരാട്ടം അങ്ങേയറ്റം വാശിയേറിയതായിരുന്നു. ഹൈദരാബാദില്‍ സൺറൈസേഴ്സ് ഉയര്‍ത്തിയ 256 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബിക്ക് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. 55 റൺസ് വിജയം സ്വന്തമാക്കിയെങ്കിലും പോയിന്റ് പട്ടികയിൽ ആർസിബി തന്നെയാണ് ഒന്നാമത്. യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ള റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകൾക്ക് 18 പോയിന്റു വീതമാണുള്ളത്.

നെറ്റ് റൺറേറ്റിന്റെ കരുത്തിലാണ് ആർസിബിയുടെ ഒന്നാം സ്ഥാനം. അതേസമയം മത്സരത്തിനിടെ ആർസിബി താരം വിരാട് കോലിയും ഹൈദരാബാദ് താരം ട്രാവി‍സ് ഹെഡും തമ്മിലുണ്ടായ തർക്കവും ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. മത്സരത്തിൽ 11 റൺസ് മാത്രമെടുത്താണു കോലി പുറത്തായത്. ‌സാക്കിബ് ഹുസെയ്ന്റെ പന്തിൽ രവി ചന്ദ്രൻ സ്മരൺ ക്യാച്ചെടുത്താണ് കോലിയെ പുറത്താക്കുന്നത്. ബാറ്റിങ്ങിനിടെ കോലി ട്രാവിസ് ഹെഡിനോടു കയർത്തു സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കോലി രൂക്ഷഭാഷയിൽ സംസാരിക്കുമ്പോഴും തിരിച്ചൊന്നും പറയാതെ കോലിയെ നോക്കി നിൽക്കുകയായിരുന്നു ഹെ‍ഡ്.

മത്സരത്തിനു ശേഷം ഇരു ടീമുകളിലെയും താരങ്ങൾ ഹസ്തദാനം ചെയ്യുമ്പോഴും ട്രാവിസ് ഹെ‍ഡിനെ കോലി അവഗണിച്ചു. ഹെഡ് കൈനീട്ടിയെങ്കിലും ഓസീസ് താരത്തിന്റെ മുഖത്തേക്കു പോലും നോക്കാതെ കോലി നടന്നുപോകുകയായിരുന്നു. വിരാട് കോലിയെ ഹെഡ് തിരിഞ്ഞുനോക്കിയെങ്കിലും പിന്നീട് മറ്റു താരങ്ങളുടെ ഹസ്തദാനം ചെയ്തശേഷം ഡ്രസിങ് റൂമിലേക്കു മടങ്ങുകയായിരുന്നു. എന്താണ് രണ്ടു താരങ്ങൾ തമ്മിൽ ഇത്രയും വലിയ പ്രശ്നങ്ങളിലേക്കു നയിച്ച കാരണമെന്നു വ്യക്തമല്ല.

Virat Kohli chose not to shingle hands with Travis Head.

The absorbing portion is: Virat was the 1 who celebrated Head’s dismissal rather aggressively and didn’t clasp backmost with the sledging during Shivang’s over. So what really triggered Virat’s reaction? Or americium I missing some… pic.twitter.com/Gn89gPTwmB

— MK Sharma ✍️ (@EmediaManoj) May 22, 2026

English Summary:

Virat Kohli Snubs Australia Star Travis Head's Handshake

Untitled plan  - 1

Google Trends representation displays the hunt measurement (From ‪‪11:34 americium to ‪14:43 p.m. connected 23 May 2026) inclination for Indian Premier League
Read Entire Article