ഹാർദിക് പാണ്ഡ്യയ്ക്കു പരുക്ക്, സൂര്യ കളിച്ചേക്കില്ല; രോഹിത് ശർമ വീണ്ടും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനാകും

3 weeks ago 6

ഓൺലൈൻ ഡെസ്ക്

Published: May 07, 2026 03:15 PM IST

1 minute Read

 X@MI
രോഹിത് ശർമ പരിശീലനത്തിനിടെ. Photo: X@MI

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ മോശം അവസ്ഥയിലൂടെയാണ് മുംബൈ ഇന്ത്യൻസ് കടന്നുപോകുന്നത്. 10 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ, മൂന്ന് വിജയങ്ങൾ മാത്രം നേടിയ മുംബൈ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. ഈ സീസണിൽ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ച മുംബൈയില്‍ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കെതിരെ അതൃപ്തിയും പുകയുകയാണ്, പുറംവേദന കാരണം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന പാണ്ഡ്യ ഇതുവരെ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. ആര്‍സിബിയെ നേരിടാൻ പാണ്ഡ്യയില്ലാതെയാണ് മുംബൈ ഇന്ത്യൻസ് റായ്പുരിലേക്കു പോയത്.

അതേസമയം ആർസിബിക്കെതിരെയും പാണ്ഡ്യ കളിക്കില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. വ്യക്തിപരമായ കാരണങ്ങളാൽ സൂര്യകുമാർ യാദവും ടീമിൽനിന്നു വിട്ടുനിൽക്കുകയാണ്. ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ സൂര്യകുമാർ യാദവാണ് മുംബൈയെ നയിച്ചത്. ഇതോടെയാണ് ക്യാപ്റ്റൻ സ്ഥാനത്തേക്കു രോഹിത് ശർമയുടെ തിരിച്ചുവരവിനു വഴിയൊരുങ്ങുന്നത്. മുംബൈ ഇന്ത്യൻസിന്റെ ആദ്യ ബാച്ചിനൊപ്പം രോഹിത് ശർമയും റായ്പുരിലെത്തിയിട്ടുണ്ട്. 

ഞായറാഴ്ച ഷഹീദ് വീർ നാരായൺ സിങ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മുംബൈ– ആര്‍സിബി പോരാട്ടം നടക്കേണ്ടത്. മുംബൈ– റായ്പുർ റൂട്ടിൽ വിമാന സർവീസുകൾ കുറവായതിനാലാണ് താരങ്ങൾ ഓരോ ബാച്ചുകളായി എത്തുന്നതെന്നാണ് വിശദീകരണം. ഞായറാഴ്ചയ്ക്കു മുൻപ് പാണ്ഡ്യയും സൂര്യയും ടീമിനൊപ്പം ചേര്‍ന്നില്ലെങ്കിൽ രോഹിത് ശർമയാകും ടീം ക്യാപ്റ്റന്‍. ഹാർദിക് പാണ്ഡ്യയുടെ പരുക്കിനെക്കുറിച്ചോ, താരം എന്ന് ടീമിനൊപ്പം ചേരുമെന്നതിനെക്കുറിച്ചോ ഒന്നുമറിയില്ലെന്നാണ് മുംബൈ ഓപ്പണർ റയാൻ റിക്കിൾട്ടൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. പരുക്കു ഗുരുതരമല്ലെങ്കിലും ഒരു മത്സരത്തിൽനിന്നു കൂടി വിട്ടുനിൽക്കാൻ ടീമിന്റെ ഡോക്ടർമാർ താരത്തോടു നിർദേശിച്ചതായും റിപ്പോർട്ടുകളുണ്ട്.

English Summary:

Rohit Sharma To Return As MI Captain?

Read Entire Article