ഹൃദയം മുറിയും...! ‘എനിക്ക് ഒരിക്കൽ പോലും ലക്കില്ല..’: സഞ്ജു കാണുന്നുണ്ടോ, ധ്യാനിന്റെ ഈ കരച്ചിൽ– വിഡിയോ

1 month ago 6

ജെഫിൻ പി. മാത്യു

ജെഫിൻ പി. മാത്യു

Published: April 10, 2026 11:14 AM IST

1 minute Read

കോഴിക്കോട്ട് കുട്ടികൾക്കൊപ്പം സഞ്ജു സാംസൺ (X/@CricCrazyJohns), സഞ്ജു സാംസണെ നേരിൽ കാണാനുള്ള അവസരം നഷ്ടമായതിൽ കരയുന്ന കുട്ടി (Instagram/medhamayurii/)
കോഴിക്കോട്ട് കുട്ടികൾക്കൊപ്പം സഞ്ജു സാംസൺ (X/@CricCrazyJohns), സഞ്ജു സാംസണെ നേരിൽ കാണാനുള്ള അവസരം നഷ്ടമായതിൽ കരയുന്ന കുട്ടി (Instagram/medhamayurii/)

കോഴിക്കോട് ∙ ഐപിഎലിൽ ഇത്തവണ പുതിയ തട്ടകത്തിലെത്തിയ സഞ്ജു സാംസണ് ഇതുവരെ തിളങ്ങാൻ സാധിച്ചിട്ടില്ല. ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി മൂന്നു മത്സരങ്ങളിൽ ബാറ്റിങ്ങിനിറങ്ങിയ സഞ്ജു ഒരിക്കലും രണ്ടക്കം കടന്നില്ല. ചെന്നൈ സൂപ്പർ കിങ്സിനെയും നിർഭാഗ്യം വിടാതെ പിന്തുടരുകയാണ്. മൂന്നു മത്സരങ്ങളിലും ചെന്നൈ തോറ്റു. ഈ സീസണിൽ ഇതുവരെ അക്കൗണ്ട് തുറക്കാൻ സാധിക്കാത്ത ഏക ടീമാണ് ചെന്നൈ സൂപ്പർ കിങ്സ്. ഇതൊക്കെയാണെങ്കിലും സഞ്ജുവിനോടുള്ള ആരാധനയ്ക്കും സ്നേഹനത്തിനും കുറവൊന്നുമില്ല.

ഐപിഎൽ തിരക്കിനിടെ കഴിഞ്ഞദിവസം സഞ്ജു കേരളത്തിലെത്തിയിരുന്നു. കോഴിക്കോടും പാലക്കാടുമാണ് താരമെത്തിയത്. സഞ്ജു സാംസൺ ഫൗണ്ടേഷനുമായി ബന്ധപ്പെട്ടാണ് താരമെത്തിയത്. യാത്രയ്ക്കിടെ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ടി.ശബരീഷിനു മൊബൈൽ സമ്മാനിച്ചത് ഉൾപ്പെടെ വാർത്തയാകുകയും ചെയ്തിരുന്നു. സെൽഫി എടുക്കുമ്പോൾ ശബരീഷിന്റെ ഫോണിന്റെ ഡിസ്പ്ലേയിൽ പൊട്ടലുള്ളതു സഞ്ജുവിന്റെ ശ്രദ്ധയിൽപെടുകയും ഇതോടെ കൈവശമുണ്ടായിരുന്ന പുത്തൻ ഫോൺ സമ്മാനിക്കുകയുമായിരുന്നു.

സഞ്ജുവിനെ അപ്രതീക്ഷിതമായിട്ടാണ് ശബരീഷ് കണ്ടതെങ്കിൽ സഞ്ജുവിനെ കാണാൻ സാധിക്കുമായിരുന്ന അവസരം നഷ്ടമായതിന്റെ വിഷമത്തിലാണ് ഒരു ‘കുട്ടി ആരാധകൻ’. കോഴിക്കോട് വേദവ്യാസ വിദ്യാലയം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ആർ.ധ്യാനിനാണ് സുവർണാവസരം നഷ്ടമായത്. ഇൻസ്റ്റഗ്രാമിൽ ധ്യാനിന്റെ ബന്ധു പങ്കുവച്ച റീൽസിലൂടെയാണ് സഞ്ജുവിനെ നേരിൽ കാണാൻ സാധിക്കാതെ പോയ കുട്ടിയുടെ സങ്കടം പുറംലോകം അറിഞ്ഞത്.

കോഴിക്കോട് മലബർ ക്രിസ്റ്റ്യൻ കോളജിന്റെ ഗ്രൗണ്ടിലാണ് കഴിഞ്ഞദിവസം സഞ്ജു എത്തിയത്. ഇവിടെ ഒരുവർഷത്തിലേറെയായി സ്ഥിരമായി ക്രിക്കറ്റ് പരിശീലനം നടത്തുന്നയാളാണ് ധ്യാൻ. എല്ലാ ദിവസവും മുടങ്ങാതെ പരിശീലനത്തിനു പോകാറുമുണ്ട്. എന്നാൽ സഞ്ജു വന്ന ദിവസം ഒരു ബർത്ത്ഡേ പാർട്ടിയുള്ളതിനാൽ രാവിലെയാണ് ധ്യാൻ പരിശീലനത്തിന് പോയത്. വൈകിട്ട് അപ്രതീക്ഷിതമായി സഞ്ജു എത്തിയതോടെ താരത്തെ നേരിൽ കാണാനുള്ള അവസരം ധ്യാനിനു നഷ്ടപ്പെടുകയായിരുന്നു. വീട്ടുകാരുടെ നിർബന്ധം മൂലമാണ് ധ്യാൻ അന്നു പരിശീലനത്തിനു പോകാതിരുന്നത്. സഞ്ജുവിനെ കാണാൻ സാധിക്കാതിരുന്നതോടെ ബന്ധുവായ യുവതി, ധ്യാനിനെ ആശ്വസിപ്പിക്കുന്ന റീലാണ് പങ്കുവച്ചത്. വാഴ സിനിമയിലെ ‘ഹൃദയം മുറിയും അഴലിൽ വെന്താലും... മകനേ പുറവേ കരിയില്ലേതാളും’ എന്ന ഗാനവും ബാക്ഗ്രൗണ്ടിലുണ്ട്.

‘എനിക്ക് സഞ്ജുവിനെ കാണണം, ‍‍ഞാൻ എല്ലാ ദിവസവും പോകുന്നതായിരുന്നു. ഇന്നു മാത്രം പോയില്ല.. എനിക്ക് ഒരിക്കൽ പോലും ലക്കില്ല’’ എന്നു കരഞ്ഞുകൊണ്ട് ധ്യാൻ പറയുന്നതാണ് വിഡിയോയിലുള്ളത്. സാരമില്ല, ഇനിയും കാണാനാകുമെന്ന് പറഞ്ഞ് ധ്യാനിനെ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും ‘ഇനി ഒരിക്കലും കാണാൻ പറ്റില്ല’ എന്നാണ് ധ്യാൻ മറുപടി പറയുന്നത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. സഞ്ജു സാംസണെ ടാഗ് ചെയ്ത് ഒട്ടേറെ പേർ കമന്റമിടുന്നുണ്ട്. വിഡിയോ സഞ്ജുവിന്റെ മുന്നിലെത്തിയാൻ ‘കുട്ടി ആരാധകനെ’ കാണാൻ സഞ്ജു തീർച്ചയായുമെത്തുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.

English Summary:

Sanju Samson, contempt a pugnacious IPL 2026 season, precocious visited Kerala, engaging with his fans and extending his enactment done the Sanju Samson Foundation. A touching communicative emerged from Kozhikode wherever a young fan, Dhyan, missed a accidental to conscionable Samson owed to a day party, highlighting the heavy admiration for the cricketer.

Read Entire Article