Published: June 12, 2026 11:55 PM IST Updated: June 13, 2026 06:31 AM IST
1 minute Read
ബോസ്റ്റൺ ∙ അരനൂറ്റാണ്ടിനു ശേഷം വീണ്ടും ലോകകപ്പിന് യോഗ്യത നേടിയ ഹെയ്റ്റി ആദ്യ മത്സരം ഞാറാഴ്ച നടക്കാനിരിക്കെ വിവാദത്തിൽ. പോളണ്ടിന്റെ ദേശീയ പതാകയെ ഓർമിപ്പിക്കുന്ന വെളുപ്പും ചുവപ്പും നിറം ചേർത്ത പതാകയേന്തിക സൈനികരുടെ ചിത്രം പതിച്ച ഹെയ്റ്റി ജഴ്സിയാണ് വിവാദത്തിനിടയാക്കിയത്. ചിത്രം രാഷ്ട്രീയ സന്ദേശമായി വ്യാഖ്യാനിക്കപ്പെടുമെന്ന ആശങ്കയെ തുടർന്ന് ജഴ്സിയിൽ മാറ്റം വരുത്താൻ ഫിഫ നിർദേശം നൽകി.
What you should work next
ഇരു രാജ്യങ്ങൾ തമ്മിലുള്ള നൂറ്റാണ്ടുകൾ നീണ്ട ആഴത്തിലുള്ള സൗഹൃദത്തിന്റെ പ്രതീകമായാണ് ജഴ്സിയിൽ ചിത്രം ഉൾപ്പെടുത്തിയത്. ഫ്രഞ്ച് കോളനിയായിരുന്ന ഹെയ്‌റ്റിയിൽ കോളനി ഭരണത്തിനെതിരെ 19 ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ശക്തമായ പ്രക്ഷോഭം ആരംഭിച്ചു. പ്രക്ഷോഭം അടിച്ചമർത്താൻ 1802-ൽ നെപ്പോളിയൻ അയ്യായിരത്തിലേറെ പോളിഷ് സൈനികരെ ഹെയ്‌റ്റിയിലേക്ക് അയച്ചു. അവിടെ ജനങ്ങളുടെ ദുരിതവും അവർ നേരിടുന്ന അനീതികളും നേരിട്ടറിഞ്ഞ സൈനികർ, സ്വാതന്ത്ര്യത്തിനായി പോരാടുന്ന ഹെയ്റ്റി ജനതയ്‌ക്കെതിരെ പോരാടാൻ വിസമ്മതിക്കുകയും പകരം അവരുടെ പക്ഷം ചേർന്ന് ഫ്രഞ്ച് സൈന്യത്തിനെതിരെ പോരാടി.
1804-ൽ ഹെയ്റ്റിക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം, രാജ്യത്തിന്റെ ആദ്യത്തെ രാഷ്ട്രത്തലവനായിരുന്ന ജീൻ-ജാക്വസ് ഡെസ്സാലിൻസ് പോളിഷ് ജനതയ്ക്ക് ഹെയ്റ്റി പൗരത്വം നൽകി ആദരിച്ചു. സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്നതിൽ ഹെയ്റ്റിയെ സഹായിച്ച പോളിഷ് സൈനികർക്കുള്ള ആദരവാണ് ഹെയ്റ്റി അവരുടെ ഔദ്യോഗിക ഫിഫ ലോകകപ്പ് ജഴ്സികളിൽ പോളിഷ് പതാകയേന്തിക സൈനികരുടെ ചിത്രം പതിച്ചത്. ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഇപ്പോഴും ശക്തമാണ്. പോളിഷ് സൈനികരുടെ പിൻഗാമികളിൽ പലരും ഇപ്പോഴും ദ്വീപിൽ താമസിക്കുന്നുണ്ട്. ലോകകപ്പിന് രണ്ടു തവണ യോഗ്യത നേടുന്ന ഏക കരീബിയൻ രാജ്യമാണ് ഹെയ്റ്റി. 1974 ലാണ് ഹെയ്തി മുൻപ് ലോകകപ്പ് കളിച്ചത്.
English Summary:





English (US) ·