ഹൈഡ്രേഷൻ ബ്രേക്കിനു പിന്നാലെ ബ്രസീലിനെ ‘വെള്ളം’ കുടിപ്പിച്ച് ജപ്പാൻ, ലക്ഷ്യബോധമില്ലാതെ കാനറികൾ; പക്ഷേ രണ്ടാം പകുതി ‘ഇങ്ങ് എടുത്തു’!

3 weeks ago 7

മനോരമ ലേഖകൻ

Published: June 30, 2026 08:23 AM IST Updated: June 30, 2026 10:43 AM IST

1 minute Read

ബ്രസീലിന്റെ വിജയഗോൾ നേടിയ ഗബ്രിയേൽ മാർട്ടിനെല്ലി (ഇടത്) സഹതാരങ്ങൾക്കൊപ്പം ആഹ്ലാദത്തിൽ.
ബ്രസീലിന്റെ വിജയഗോൾ നേടിയ ഗബ്രിയേൽ മാർട്ടിനെല്ലി (ഇടത്) സഹതാരങ്ങൾക്കൊപ്പം ആഹ്ലാദത്തിൽ.

ഹൂസ്റ്റൻ ∙ ലോകഫുട്ബോളിൽ ജപ്പാൻ ഒറ്റയ്ക്ക് നയിക്കുന്ന സമുറായി കാൽപന്ത് വിപ്ലവത്തെ വെടിവച്ചിട്ട് ബ്രസീൽ. ആവേശകരമായ നോക്കൗട്ട് പോരാട്ടത്തിൽ, ഒരുഗോളിന് പിന്നിൽനിന്നശേഷം 2 ഗോളടിച്ച് തിരിച്ചുവന്ന ബ്രസീൽ, 2–1ന് ജപ്പാനെ തോൽപിച്ചു. ഇൻജറി ടൈം ഗോളിലാണ് ബ്രസീലിന്റെ വിജയം. കസിമിറോ(56–ാം മിനിറ്റ്), ഗബ്രിയേൽ മാർട്ടിനെല്ലി(90+5) എന്നിവർ ബ്രസീലിനായി ഗോൾ നേടി. കൈഷു സാനോ(29) ജപ്പാന്റെ ആശ്വാസ ഗോൾ നേടി. സൂപ്പർ താരം നെയ്മാർ കളിക്കാനിറങ്ങിയില്ല. 1990ന് ശേഷം ആദ്യ നോക്കൗട്ട് റൗണ്ട് മത്സരത്തിൽ പുറത്തായിട്ടില്ലെന്ന റെക്കോർഡ്, ബ്രസീൽ തകരാതെ കാത്തു. നോർവേ – ഐവറി കോസ്റ്റ് മത്സരത്തിലെ വിജയികളുമായി ബ്രസീൽ പ്രീ ക്വാർട്ടറിൽ ഏറ്റുമുട്ടും. 6ന് പുലർച്ചെ 1.30നാണ് മത്സരം.

What you should work next

ജപ്പാന്റെ പകുതിതുടക്കം മുതൽ ബ്രസീലിന്റെ ആക്രമണം. മത്സരം ആരംഭിച്ച് 10 മിനിറ്റിനുള്ളിൽ ജപ്പാന്റെ ഗോൾ കീപ്പർ സിയോൺ സുസുക്കിക്ക് നേരിടേണ്ടി വന്നത് ബ്രസീലിന്റെ 4 ഷോട്ടുകൾ. 3–4–2–1 ശൈലിയിൽ കളി തുടങ്ങിയ ജപ്പാൻ, ബ്രസീൽ ആക്രമണം കടുപ്പിച്ചതോടെ 2–3–5 ശൈലിയിലേക്ക് മാറി. മൈതാനമധ്യത്തിൽ മതിൽ പണിത ജപ്പാൻ, ഹൈലൈൻ പ്രതിരോധത്തിലേക്ക് വലിഞ്ഞ് പ്രത്യാക്രമണങ്ങൾക്ക് ശ്രമിച്ചു. എന്നാൽ കളിയുടെ ഒഴുക്കിന് വിരുദ്ധമായി ഹൈഡ്രേഷൻ ബ്രേക്കിന് ശേഷം കളി പുനരാരംഭിച്ചതിന് പിന്നാലെ ബ്രസീലിനെ ഞെട്ടിച്ച് ജപ്പാൻ ആദ്യഗോൾ നേടി. 29–ാം മിനിറ്റിൽ ഡാനിലോയുടെ മിസ്‌പാസിൽ നിന്നു മൈതാനമധ്യത്തിൽ പന്ത് പിടിച്ചെടുത്ത്, ഒറ്റയ്ക്ക് ബ്രസീൽ ബോക്സിലേക്ക് കുതിച്ച കൈഷു സാനോയുടെ ലോങ് റേഞ്ചർ ബ്രസീലിന്റെ വലതുളച്ചു. ജപ്പാൻ 1, ബ്രസീൽ 0.

ഗോൾ വീണ ഞെട്ടലിൽനിന്നു മുക്തരാകാൻ സാധിക്കാത്ത ബ്രസീലിനെയാണ് പിന്നീട് മൈതാനത്ത് കണ്ടത്. ലക്ഷ്യബോധമില്ലാത്ത ആക്രമണങ്ങൾ ജപ്പാൻ ബോക്സിന് മുന്നിലെ പ്രതിരോധ മതിലിൽ തട്ടി അവസാനിച്ചു. പാസുകൾ കൃത്യമായി പൂർത്തീകരിക്കാൻ ബ്രസീൽ താരങ്ങൾ വിഷമിച്ചു. ഗോൾ നേടിയശേഷം പന്തവകാശം വർധിപ്പിച്ച ജപ്പാൻ ആക്രമണമാരംഭിച്ചു. ബ്രസീൽ ആക്രമണങ്ങളെ കൃത്യമായി തടഞ്ഞിട്ട ജപ്പാൻ പ്രതിരോധനിര സാങ്കേതികമായി ബ്രസീലിനെക്കാൾ മുന്നിലായിരുന്നു. ഗോൾ മടക്കാനുള്ള ബ്രസീലിന്റെ ശ്രമങ്ങൾ വിഫലമായ ആദ്യപകുതി 1–0ന് അവസാനിച്ചു.

What you should work next

തിരിച്ചടിയുടെ പകുതിപരുക്കേറ്റ പക്വേറ്റയ്ക്ക് പകരം യുവതാരം എൻഡ്രിക്കിനെ ഇറക്കിയ ബ്രസീൽ, ഗോൾ മടക്കാനുള്ള ഉറച്ച തീരുമാനവുമായാണ് രണ്ടാം പകുതി തുടങ്ങിയത്. ബ്രസീലിന്റെ മറുപടി വന്നത് 55–ാം മിനിറ്റിൽ. ബോക്സിന് മുന്നിൽ 25 വാര അകലെ നിന്ന് ഗബ്രിയേൽ മഗലേസിന്റെ മനോഹരമായ ക്രോസ്, ഹെഡറിലൂടെ കസിമിറോ വലയിലാക്കി. ഗോൾ മടക്കിയശേഷം ആദ്യപകുതിയിലെ സമ്മർദം അതിജീവിച്ച ബ്രസീൽ ആക്രമണം കടുപ്പിച്ചു. വിനിസ്യൂസ് ഇടത് വിങ്ങിൽ സൃഷ്ടിക്കുന്ന ഭീഷണി ചെറുക്കാൻ ജപ്പാൻ പാടുപെട്ടു. ജപ്പാന്റെ ലോകകപ്പ് പ്രതീക്ഷകൾക്ക് മേൽ അവസാന ആണിയടിച്ച് ബ്രസീലിന്റെ വിജയഗോൾ എത്തിയത് ഇൻജറി ടൈമിന്റെ 90+5–ാം മിനിറ്റിൽ. ബ്രൂണോ ഗ്വിമാറസിന്റെ മനോഹരമായ പാസ് ബോക്സിനുള്ളിൽ പിടിച്ചെടുത്ത ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ഷോട്ട് ജപ്പാന്റെ ഹൃദയം തുളച്ചു. ബ്രസീൽ 2, ജപ്പാൻ 1.

English Summary:

Brazil defeated Japan 2-1 successful a thrilling World Cup knockout match. Brazil came backmost from a extremity down with precocious goals from Casemiro and Gabriel Martinelli to unafraid their victory.

Read Entire Article