Published: May 13, 2026 08:46 PM IST Updated: May 13, 2026 09:45 PM IST
1 minute Read
ന്യൂഡൽഹി∙ ഇന്ത്യൻ ഹോക്കി ഫെഡറേഷനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരവും ദേശീയ ജൂനിയർ ടീമിന്റെ പരിശീലകനുമായ പി.ആർ. ശ്രീജേഷ്. വിദേശ പരിശീലകന് വഴിയൊരുക്കുന്നതിനു വേണ്ടി പരിശീലക സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കുകയാണെന്ന് ശ്രീജേഷ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. 2024 ഒളിംപിക്സിനു പിന്നാലെയാണ് ശ്രീജേഷിനെ ജൂനിയർ പുരുഷ ടീമിന്റെ പരിശീലകനായി നിയമിച്ചത്. ശ്രീജേഷിനു കീഴിൽ ഹോക്കി ലോകകപ്പിൽ ഇന്ത്യ വെങ്കലം നേടിയിരുന്നു. ‘‘ഒന്നര വർഷത്തിനു ശേഷം എന്റെ കോച്ചിങ് കരിയർ അവസാനിക്കുകയാണെന്നു തോന്നുന്നു. ഇക്കാലയളവിൽ ഞങ്ങള്‍ അഞ്ച് ടൂർണമെന്റുകൾ കളിച്ച് അഞ്ചിലും പോഡിയം ഫിനിഷ് നടത്തി, ജൂനിയര്‍ ലോകകപ്പിലെ വെങ്കല വിജയം ഉൾപ്പടെയാണിത്.’’– ശ്രീജേഷ് വ്യക്തമാക്കി.
‘‘മോശം പ്രകടനങ്ങളെ തുടർന്ന് പരിശീലകരെ പുറത്താക്കുന്നതിനെക്കുറിച്ചു ഞാൻ കേട്ടിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ഒരു വിദേശ പരിശീലകന് വഴിയൊരുക്കാൻ പുറത്താക്കപ്പെടുന്നത് ഞാൻ നേരിട്ട് അനുഭവിക്കുന്നത്. സീനിയർ ടീമിന്റെ പരിശീലകന്റെ താൽപര്യ പ്രകാരമാണ് ജൂനിയർ ടീമിനും വിദേശ പരിശീലകൻ വരുന്നതെന്നാണ് ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലിപ് കുമാർ ടിർക്കി പറഞ്ഞത്. ജൂനിയർ താരങ്ങളെ സീനിയർ തലത്തിലേക്കു കൊണ്ടുവരാൻ ഇതു സഹായിക്കുമെന്ന് അവർ വിശ്വസിക്കുന്നു. ഇന്ത്യൻ പരിശീലകർക്ക് ഇന്ത്യൻ ഹോക്കിയെ വളർത്താൻ സാധിക്കില്ലേ?’’
‘‘ഈ വർഷം മാർച്ചിൽ ഞാൻ കായിക മന്ത്രി മൻസുഖ് മന്ദാവിയയെ കണ്ടിരുന്നു. 2036ലേക്ക് തയാറെടുക്കാൻ എന്നെപ്പോലുള്ള പരിശീലകരെ ആവശ്യമാണെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. അപ്പോഴാണ് നാല് ഹോക്കി ടീമുകളിലും ഇന്ത്യക്കാർക്കു മുകളിൽ വിദേശ പരിശീലകരെ കൊണ്ടുവരാൻ ഹോക്കി ഫെഡറേഷൻ താൽപര്യപ്പെടുന്നത്.’’– ശ്രീജേഷ് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
It’s seems similar My coaching vocation comes to an extremity aft 1.5 years, during which we played 5 tournaments and secured 5 podium finishes, including a Junior World Cup bronze medal.
I person heard astir coaches getting fired aft atrocious performances.
But this is the archetypal clip I am…
അതേസമയം ശ്രീജേഷിനെ പുറത്താക്കിയിട്ടില്ലെന്ന് ഹോക്കി ഇന്ത്യ പ്രതികരിച്ചു. ശ്രീജേഷുമായുള്ള കരാർ 2025 ഡിസംബറിൽ അവസാനിച്ചതാണെന്നും അതിനു ശേഷം പ്രോട്ടോക്കോൾ പ്രകാരം പരസ്യം നൽകി, ശരിയായ വഴിയിലൂടെയാണ് പുതിയ പരിശീലകനെ കണ്ടെത്തിയതെന്നും ഹോക്കി ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി. ശ്രീജേഷിന്റെ ആരോപണങ്ങളെ തള്ളിയ ഹോക്കി ഇന്ത്യ, പുതിയ കോച്ചിനെ ഉടൻ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.
ഡവലപ്മെന്റൽ ടീമിന്റെ പരിശീലക സ്ഥാനം ശ്രീജേഷിന് ഓഫർ ചെയ്തിരുന്നതായും എന്നാൽ അതു സ്വീകരിക്കപ്പെട്ടില്ലെന്നും ഹോക്കി ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. സീനിയർ ടീമിന്റെ പരിശീലകൻ ക്രെയ്ഗ് ഫുൾടൻ വിദേശ പരിശീലകനെ ആവശ്യപ്പെട്ടെന്ന ശ്രീജേഷിന്റെ വാദവും ഹോക്കി ഇന്ത്യ തള്ളിക്കളഞ്ഞു.
English Summary:







English (US) ·