Published: March 29, 2026 06:03 PM IST Updated: March 30, 2026 07:56 AM IST
1 minute Read
ചെന്നൈ ∙ ഐപിഎൽ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകർ. ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു, സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപിച്ചാണ് സീസൺ തുടങ്ങിയത്. സൂപ്പർ താരം വിരാട് കോലി അർധസെഞ്ചറി കൂടി നേടിയതോടെ ആരാധകർക്ക് ഇരട്ടി സന്തോഷം. എങ്കിലും മലയാളികൾ കാത്തിരിക്കുന്നത് സഞ്ജു സാംസൺ കളത്തിലിറങ്ങുന്നതിനു വേണ്ടിയാണ്. ചെന്നൈ സൂപ്പർ കിങ്സിൽ സഞ്ജുവിന്റെ അരങ്ങേറ്റം തിങ്കളാഴ്ചയാണ്. അഞ്ച് വർഷക്കാലം താൻ നായകനായിരുന്ന രാജസ്ഥാൻ റോയൽസിനെതിരെ തന്നെയാണ് മഞ്ഞജഴ്സിയിൽ സഞ്ജുവിന്റെ കന്നിമത്സരമെന്ന പ്രത്യേകയുമുണ്ട്.
What you should work next
രാജസ്ഥാന്റെ ഹോം ഗ്രൗണ്ടുകളിൽ ഒന്നായ ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഇതിനായി സഞ്ജു ഉൾപ്പെടെയുള്ള ക്രിക്കറ്റ് താരങ്ങൾ ചെന്നൈയിൽനിന്നു ഗുവാഹത്തിയിൽ എത്തിക്കഴിഞ്ഞു. എന്നാൽ പരുക്കേറ്റു വിശ്രമത്തിലുള്ള എം.എസ്.ധോണി ടീമിനൊപ്പം യാത്ര ചെയ്തില്ലെന്നാണ് വിവരം. ചെന്നൈയിലെ ഹോട്ടൽമുറിയിൽനിന്നു പുറപ്പെടുന്നതു മുതൽ ഗുവാഹത്തിയിലെ ഹോട്ടലിൽ എത്തിയതു വരെയുള്ളതിന്റെയും ലഭിച്ച വൻ വരവേൽപ്പിന്റെയും ദൃശ്യങ്ങൾ സിഎസ്കെ ഔദ്യോഗിക പേജുകളിൽ പങ്കുവച്ചിട്ടുണ്ട്.
ചെന്നൈയിലെ ഹോട്ടലിൽനിന്നു ടീം ബസിലേക്ക് കയറുമ്പോൾ, ഹോട്ടൽ ജീവനക്കാരന് സഞ്ജു ഹാൻഡ്ഷേക്ക് നൽകുന്നത് ആരാധകരുടെ ശ്രദ്ധപിടിച്ചു പറ്റി. മറ്റു താരങ്ങളെല്ലാം വേഗം ബസിലേക്ക് കയറുമ്പോൾ സഞ്ജു മാത്രം അരികിൽനിന്നിരുന്ന ഹോട്ടൽ സ്റ്റാഫിനു കൈ നൽകുകയായിരുന്നു. ഇവർ തമ്മിൽ എന്തോ സംസാരിക്കുന്നുമുണ്ട്. ഇക്കാര്യം എന്തായിരിക്കുമെന്ന് ആകാംക്ഷയോടെ ചിലർ കമന്റ് ചെയ്തു. ബസിൽ കയറുന്നതിനു മുൻപ്, സഞ്ജു ആരാധകർക്കു നേരെ കൈവീശി കാണിക്കുന്നുമുണ്ട്.
What mightiness Sanju person said to the edifice staff?
— Jeffin Daisy Mathew (@jeffindaisy) March 29, 2026സഞ്ജു സാംസന്റെ ഒരു ‘സ്പെഷൽ വിഡിയോ’യും സിഎസ്കെ ഷെയർ ചെയ്തിട്ടുണ്ട്. ചെന്നൈ ടീമിനു നൽകുന്ന പിന്തുണ തുടരണമെന്ന് മലയാളത്തിൽ ആവശ്യപ്പെടുന്ന സഞ്ജുവിന്റെ വിഡിയോയാണ് പങ്കുവച്ചത്. ‘‘ഹലോ, എന്തുണ്ട്? എല്ലാവർക്കും നമസ്കാരം. നമ്മൾ പറഞ്ഞപോലെ ചെന്നൈയിലെത്തിയിരിക്കുകയാണ്. ചെന്നൈയിൽ ഐപിഎൽ ഫീവർ തുങ്ങിയിരിക്കുകയാണ്. നേരത്തേ പറഞ്ഞപോലെ, എല്ലാവരും മഞ്ഞ ഇടുക, ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി വിസിൽ അടിക്കുക. അപ്പോ ഗ്രൗണ്ടിൽ കാണാം.’’– സഞ്ജു വിഡിയോയിൽ പറയുന്നു.
ധോണിക്കു പരുക്കേറ്റതോടെ സഞ്ജു സാംസൺ ചെന്നൈ ടീമിന്റെ വിക്കറ്റ് കീപ്പറാകുമെന്ന് ഏറക്കുറെ ഉറപ്പാണ്. പരിശീലനത്തിനിടെ കാലിനു പരുക്കേറ്റ ധോണിക്ക് സീസണിലെ ആദ്യ 2 ആഴ്ചകൾ നഷ്ടമാകുമെന്നാണ് ചെന്നൈ ടീം ഇന്നലെ അറിയിച്ചത്. എന്നാൽ എപ്രിൽ അവസാനത്തോടെ മാത്രമേ താരം കളത്തിലേക്ക് തിരിച്ചുവരൂ എന്നാണ് ഏറ്റവും പുതിയ വിവരം. നാൽപത്തിനാലുകാരൻ ധോണി ഈ സീസണോടെ ഐപിഎലിനോട് വിടപറയുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ചെന്നൈ ആരാധകരെ നിരാശരാക്കി പരുക്കിന്റെ വാർത്ത പുറത്തുവന്നത്.
2020ൽ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചശേഷം ഐപിഎലിൽ മാത്രം തുടരുന്ന ധോണിക്ക് മുൻ സീസണുകളിലും പരുക്കിന്റെ വെല്ലുവിളികളുണ്ടായിരുന്നു. 2024ൽ കാൽമുട്ടിന് ശസ്ത്രക്രിയയ്ക്കു വിധേയനായ താരം ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം കഴിഞ്ഞ സീസണിൽ ലോവർ ഓർഡറിലാണ് ബാറ്റിങ്ങിനെത്തിയത്.
English Summary:








English (US) ·