‘ഹോട്ടൽമുറിയിലേക്ക് അതിക്രമിച്ചു കയറി, കഴുത്തുഞെരിച്ചു, കടിച്ചു’: കാബോ വെർദെ ക്യാപ്റ്റൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി

3 weeks ago 2

ഓൺലൈൻ ഡെസ്‌ക്

Published: June 29, 2026 06:01 PM IST Updated: June 29, 2026 06:25 PM IST

1 minute Read

കാബോ വെർദെ ക്യാപ്റ്റൻ റയാൻ മെൻഡിസ്. (Photo by MICHAEL STEELE / GETTY IMAGES NORTH AMERICA / Getty Images via AFP)
കാബോ വെർദെ ക്യാപ്റ്റൻ റയാൻ മെൻഡിസ്. (Photo by MICHAEL STEELE / GETTY IMAGES NORTH AMERICA / Getty Images via AFP)

മയാമി ∙ ഫിഫ ലോകകപ്പിന്റെ നോക്കൗട്ടിൽ കടന്ന് ചരിത്രം രചിച്ച കാബോ വെർദെയുടെ വിജയത്തിളക്കത്തിന് കരിനിഴൽ വീഴ്ത്തി ക്യാപ്റ്റൻ റയാൻ മെൻഡിസിനെതിരെ പീഡനപരാതി. ഈ വർഷം മാർച്ചിൽ ന്യൂസീലൻഡിൽ നടന്ന ഫിഫ പരമ്പരയ്ക്കിടെ ടീമിനൊപ്പം വിവർത്തകയായി ജോലിചെയ്തിരുന്ന ബ്രസീലിയൻ യുവതിയാണ് റയാൻ മെൻഡിസിനെതിരേ പരാതി നൽകിയത്.

What you should work next

ഓക്‌ലൻഡിലെ ഹോട്ടൽ മുറിയിൽ അതിക്രമിച്ചുകയറി മെൻഡിസ് ഉപദ്രവിക്കുകയും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. യുവതിയുടെ പരാതിയിൽ ന്യൂസീലൻഡ് പൊലീസ് ആന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്. മാർച്ച് 27ന് ചിലെയ്ക്കെതിരായ മത്സരത്തിന് ഹോട്ടൽ മുറിയിൽ വച്ച് നടക്കുന്ന യോഗത്തിലേക്ക് തന്നെ ക്ഷണിച്ചിരുന്നതായി യുവതി പറഞ്ഞു. പക്ഷേ ഇത് ഔദ്യോഗിക യോഗമല്ലെന്നും മറിച്ച് ഒരു സോഷ്യൽ ഗാദറിങ് (സൗഹൃദ കൂട്ടായ്മ) ആണെന്നും വ്യക്തമായതോടെ സ്വന്തം മുറിയിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.

എന്നാൽ ഈ സമയത്ത് മെൻഡസ് തന്നെ പിന്തുടരുകയായിരുന്നെന്ന് യുവതി പറഞ്ഞു. തന്റെ മുറിയുടെ വാതിലിൽ മുട്ടുകയും, വാതിൽ തുറന്നപ്പോൾ അതിക്രമച്ച് അകത്തേക്ക് കയറുകയും ചെയ്തു. തന്റെ കഴുത്ത് ഞെരിക്കുകയും, ഇടിക്കുകയും, കടിക്കുകയും ചെയ്ത ശേഷം മെൻഡിസ് ബലാത്സംഗം ചെയ്തെന്നാണ് ന്യൂസീലൻഡ് പൊലീസിന് നൽകിയ മൊഴിയിൽ യുവതി പറഞ്ഞത്.

സംഭവത്തിനു പിന്നാലെ കാബോ വെർദെ ഫുട്ബോൾ ബോർഡിലെ മൂന്ന് ഉദ്യോഗസ്ഥരോട് ഇതു സംബന്ധിച്ച് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് യുവതി പറഞ്ഞു. യുവതി ലൈംഗികാതിക്രമ പരിശോധനയ്ക്ക് വിധേയയായിട്ടുണ്ട്. ശരീരത്തിൽ പരുക്കേറ്റതിന്റെ പാടുകളും ചതവുകളും പരിശോധനയിൽ കണ്ടെത്തിയതായും ഇതിന്റെ ചിത്രങ്ങൾ പൊലീസിനും മാധ്യമങ്ങൾക്കും കൈമാറിയതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ആരോപണത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ന്യൂസീലൻഡ് അധികൃതരെ ബന്ധപ്പെട്ടതായും ഫിഫ അറിയിച്ചു. നോക്കൗട്ടിൽ നിലവനിലെ ചാംപ്യന്മാരായ അർജന്റീനയ്ക്കെതിരെയാണ് കാബോ വെർദെയുടെ മത്സരം.

English Summary:

Cape Verde skipper Ryan Mendes faces a intersexual battle allegation from a Brazilian interpreter, which reportedly took spot successful a New Zealand edifice country during a FIFA bid successful March. The pistillate claims Mendes assaulted her, prompting an probe by section police. FIFA has acknowledged the seriousness of the allegations, casting a shadiness implicit Cape Verde's historical World Cup knockout qualification.

Read Entire Article